Connect with us

Kannur

തലശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു

തലശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

കണ്ണൂര്‍| തലശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു. പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാര്‍ ( 25 ) ആണ് മരിച്ചത്. തലശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ്സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു യുവാവ്. സജിന്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

Latest