Kerala
തിക്കോടി കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്
കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്.

കോഴിക്കോട്|തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. പരുക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----