Kerala
ഇടുക്കിയില്‍ തേക്കിന്‍ തോട്ടത്തില്‍ പശുവിനെ അന്വേഷിച്ച് പോയ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മന്‍സൂര്‍ ഓടി രക്ഷപ്പെട്ടു
തൊടുപുഴ | ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ തേക്കിന്‍ തോട്ടത്തില്‍ പശുവിനെ തേടി പോയ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മന്‍സൂര്‍ ഓടി രക്ഷപ്പെട്ടു. മന്‍സൂറാണു നാട്ടുകാരെ വിവരം അറിയിച്ചത്. മന്‍സൂറിന്റെ പരുക്ക് ഗുരുതരമല്ല.
വൈകിട്ട് മൂന്നോടെയാണു സംഭവം. വനത്തിന് അടുത്താണ് അമര്‍ ഇലാഹിയുടെ വീട്. മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വനത്തോട് ചേര്‍ന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വര്‍ഷമായി ഇവിടെ ആനശല്യമുണ്ടെങ്കിലും ആളെ ആക്രമിക്കുന്നത് ആദ്യമാണ്.
---- facebook comment plugin here -----