Connect with us

Kerala

വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ആക്രമിച്ചു

ആനയുടെ തുമ്പിക്കൈ കൊണ്ടാണ് പരുക്കേറ്റത്

Published

|

Last Updated

വയനാട് | വയനാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ദോത്ര യുവാവിനെ കാട്ടാന ആക്രമിച്ചു. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍(40)നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ തുമ്പിക്കൈ കൊണ്ടാണ് പരുക്കേറ്റത്.

മാതാവിനും ഭാര്യക്കുമൊപ്പമായിരുന്നു ഇയാള്‍ വനത്തിനുള്ളില്‍ എത്തിയത്. ഇയാളുടെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.

നാരായണന് കൂടെയുള്ളവര്‍ക്ക് നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം വെച്ചതോടെ ആന പിന്തിരിയുകയായിരുന്നു.

 

Latest