Connect with us

National

ബൈക്ക് നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവ ശാസ്ത്രജ്ഞനെ അയല്‍വാസി മര്‍ദിച്ചു കൊന്നു

മരിച്ച യുവാവ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു

Published

|

Last Updated

ചണ്ഡീഗഢ് | ബൈക്ക് നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയല്‍വാസി ശാസ്ത്രജ്ഞനായ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ മൊഹാലിയിലെ ഐസറിലെ ശാസ്ത്രജ്ഞനായ അഭിഷേക് സ്വര്‍ണകര്‍ ആണ് മരിച്ചത്. ഇദ്ദേഹം വാടകക്ക് താമസിക്കുന്ന വീടിന് പുറത്ത് ബൈക്ക് നിര്‍ത്തിയിട്ടത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്.

അഭിഷേകും അയല്‍വാസിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അയല്‍വാസി ഇദ്ദേഹത്തെ പിടിച്ചു നിലത്തേക്ക് തള്ളുകയുമായിരുന്നു. നിലത്തുവീണ അഭിഷേകിനെതിരായ മര്‍ദനം അയല്‍വാസി തുടര്‍ന്നു. അടുത്തിടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന യുവാവ് മര്‍ദനത്തില്‍ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Latest