Connect with us

Kerala

കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം  | കാട്ടാക്കടയില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലില്‍ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റീജയെ കട്ടിലില്‍ കഴുത്തില്‍ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്.

കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

 

Latest