Connect with us

Kerala

സ്വകാര്യ ബസ്സിൽ യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

മുന്‍ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് സ്വകാര്യ ബസില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് കൈക്ക് പരുക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാറാണ് യുവതിയെ ആക്രമിച്ചത്.വടക്കാഞ്ചേരി പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വകാര്യ ബസിലാണ് സംഭവം.കാരപ്പൊറ്റ മാട്ടുവഴി ബസ് നിര്‍ത്തിയപ്പോഴാണ് മഥന്‍കുമാര്‍ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടിയത്.

പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Latest