Kerala
വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് യുവതിക്ക് ഗുരുതര പരുക്ക്
. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്
![](https://assets.sirajlive.com/2023/09/drunk.gif)
തിരുവനന്തപുരം | വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാറോടിച്ച മണനാക്ക് സ്വദേശി റഹിം ഷായെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിക്കാണ് പരുക്കേറ്റത്. കാലിന് ഗുരുതര പരുക്കേറ്റ യുവതിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----