Connect with us

sexual abuse case

വിവാഹമോചനം തേടിവന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; അഭിഭാഷകനെതിരെ പരാതി

2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ അഭിഭാഷകന്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

Published

|

Last Updated

കാസര്‍കോട് | വിവാഹ മോചനത്തിന് കേസ് കൊടുക്കാന്‍ സമീപിച്ച യുവതിയെ അഭിഭാഷകന്‍ പ്രണയം നടിച്ചു പീഡിപ്പിച്ചതായി പരാതി.

കാസര്‍ക്കോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെയാണ് കാസര്‍കോട് സ്വദേശിയായ 32 കാരിപോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാനാണ് യുവതി അഡ്വ. നിഖില്‍ നാരായണനെ സമീപിച്ചത്.

പിന്നീട് യുവതിയോടു പ്രണയം നടിച്ച അഭിഭാഷകന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നല്‍കി. 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ അഭിഭാഷകന്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറിയ അഭിഭാഷകന്‍ മര്‍ദിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

കാസര്‍കോട് വനിതാ പോലീസ് അഡ്വ. നിഖില്‍ നാരായണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ബാര്‍ അസോസിയേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. നിഖില്‍ ഏര്‍പ്പെടുത്തിയ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest