Kerala
തിരുവനന്തപുരത്ത് യുവാവിനെ കല്ല് കൊണ്ട് ഇടിച്ച് കൊന്നു
കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്
തിരുവനന്തപുരം | കരമനയില്‍ യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. കമ്പി വടി കൊണ്ട് തലക്കടിച്ച ശേഷം കല്ലെടുത്ത് ശരീരത്തില്‍ ഇടുകയായിരുന്നു.
ഒരാഴ്ച മുമ്പ് ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് അറിയിച്ചു. അഖിലിനെ ഇന്നോവയില്‍ കയറ്റി മര്‍ദിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
---- facebook comment plugin here -----