Kerala
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദിച്ച യുവാവ് കസ്റ്റഡിയില്‍
പ്രതി ഫിറോസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മലപ്പുറം | സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായി പരാതി. മലപ്പുറം ചങ്ങരംകുളത്ത് വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.ആലംകോട് സ്വദേശി ഫിറോസിനാണ് മര്‍ദനമേറ്റത്. ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് ഫിറോസ്. യുവാവിനെ മര്‍ദിച്ച എടപ്പാള്‍ സ്വദേശി അമര്‍നാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമര്‍നാഥ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫിറോസിനെ ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വിളിച്ച് കൊണ്ടുപോയി സ്പാനര്‍ ഉപയോഗിച്ച് തലക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി ഫിറോസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവര്‍ക്കുമിടിയിലുള്ള വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.