National
യുപിയില്‍ 15- വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 20 വര്‍ഷം തടവ്
പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

ബല്ലിയ (യുപി)|ഉത്തര്‍പ്രദേശില്‍ 15-വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയ്ക്ക് 20 വര്‍ഷത്തെ കഠിന തടവ്.ബല്ലിയ കോടതിയുടേതാണ് വിധി.
അഡീഷണല്‍ ജില്ലാ ജഡ്ജി വിനോദ് കുമാര്‍ ഇന്നലെ രാജ്കുമാര്‍ യാദവിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ഗദ്വാര്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 2019 ഓഗസ്റ്റ് 25 ന് സമര്‍പ്പിച്ച എഫ്ഐആറില്‍ യാദവ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചുവെന്നാണ് കേസ്.
---- facebook comment plugin here -----