Kerala
സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി എ എ അസീസ്; ആര്‍ എസ് പിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കാനാണ് അസീസിന്റെ നീക്കം.
തിരുവനന്തപുരം | ആര്‍ എസ് പിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് എ എ അസീസ് സൂചന നല്‍കിയതോടെയാണിത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കാനാണ് അസീസിന്റെ നീക്കം. ദേശീയ സമ്മേളനം കഴിഞ്ഞുള്ള ആദ്യ കേന്ദ്ര സെക്രട്ടേറിയറ്റ് അടുത്ത മാസം ചേരും. എന്നാല്‍, നേതൃമാറ്റത്തെ കുറിച്ച് അറിയില്ലെന്നാണ് മുന്‍ സെക്രട്ടറി ഷിബു ബേബി ജോണിന്‍ പ്രതികരണം.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നേതൃമാറ്റ ആവശ്യത്തെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. അസീസ്-ബേബി ജോണ്‍ അനുകൂലികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാനമൊഴിയാമെന്ന ഉറപ്പിലാണ് അസീസ് നാലാം തവണയും സെക്രട്ടറി പദവിയിലെത്തിയത്.
---- facebook comment plugin here -----