AA RAHIM
വീണാ വിജയനെതിരെ ഒരു കോടതിയിലും കേസില്ലെന്നും ആരോപണങ്ങള്‍ ഊഹാപോഹമെന്നും എ എ റഹീം എം പി
വീണയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയാണ്. ഇക്കാര്യത്തിലൊക്കെ മാധ്യമങ്ങള്‍ ധാര്‍മികത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍ക്കോട് | എക്‌സാലോജിക് ആരോപണം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഒരു കോടതിയിലും കേസില്ലെന്നും എ എ റഹീം എം പി. വീണയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയാണ്. ഇക്കാര്യത്തിലൊക്കെ മാധ്യമങ്ങള്‍ ധാര്‍മികത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യച്ചങ്ങല രാജ്യത്തിനാകെ ആവേശമാകും. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായും ഐതിഹാസിക സമരമായി ഇത് മാറുമെന്നും എ എ റഹീം എം പി വ്യക്തമാക്കി. ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളില്‍ പ്രാധാനമന്ത്രി ഇടപെട്ടത് ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ പ്രാധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണ്.
സംസ്ഥാനങ്ങളുടെ ധനസ്ഥിതി അട്ടിമറിക്കുകയാണ്. സംസ്ഥാനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും. ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളില്‍ പ്രാധാനമന്ത്രി ഇടപെട്ടതിന് എതിരെ അതിശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.