Connect with us

Kerala

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് ആയിരം രൂപ പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം | കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് ആയിരം രൂപ പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം  ആധാര്‍കാര്‍ഡ് ഉണ്ടെന്നുള്ളത് ഉറപ്പാക്കേണ്ടത് ബോട്ട് ഉടമകള്‍ ആയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വെയ്ക്കണം. ഏതെങ്കിലും തരത്തില്‍ ആധാര്‍കാര്‍ഡ് നഷ്ടമായവര്‍ക്ക് UIDAI വെബ്‌സൈറ്റില്‍ നിന്ന് ഇ ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സഭയില്‍ കെകെ രമയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് മന്ത്രി സജി ചെറിയാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

Latest