punjab election 2022
പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അടുത്തയാഴ്ച
സിഖ് സമുദായത്തില്‍ നിന്നാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുമ്പ് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു
ചണ്ഡിഗഢ് | പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍. അടുത്തയാഴ്ച താന്‍ നേരിട്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. സിഖ് സമുദായത്തില്‍ നിന്നാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുമ്പ് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.
പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രിക്കും സാധാരണക്കാരനും ഒരുപോലെ സംസ്ഥാനത്ത് രക്ഷയില്ലെന്നും കേജ്രിവാള്‍ ആരോപിച്ചു.
കോണ്‍ഗ്രസും ബാദല്‍ കുടുംബവും ചേര്‍ന്ന് സംസ്ഥാനത്തെ കൊള്ള ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഷങ്ങളായി സംസ്ഥാനത്ത് ബാദല്‍ കുടുംബവും കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടിലാണ്. ഇത്തവണ അതിനൊരു അവസാനമാവും. പഞ്ചാബിന്റെ സമൃദ്ധിയുടെ ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.