punjab election 2022
പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് ആം ആദ്മി
'ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം തീരുമാനം ജനങ്ങള്‍ക്ക് വിടുകയാണ്'
അമൃത്സര്‍ | പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍. ജനങ്ങള്‍ക്ക് താത്പര്യമുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പറും എ എ പി പുറത്ത് വിട്ടു. ജനുവരി 17 വരെ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ അഭിപ്രായം അറിയിക്കാം.
ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം തീരുമാനം ജനങ്ങള്‍ക്ക് വിടുകയാണ്. ജനങ്ങള്‍ തീരുമാനിക്കുന്നത് ആരാണോ അവരായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്കുള്ള മുഖമെന്നും അരവിന്ദ് കേജ്രിവാള്‍ ആറിയിച്ചു.