Connect with us

kejrival

അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് ആണ് ഇത്തവണ ആരോപണമുന്നയിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ആം ആദ്മി പാര്‍ട്ടി. ഗുരുതരമായി പ്രമേഹം ബാധിച്ച കെജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കുന്നില്ലെന്നും കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്നുമുള്ള ആരോപണം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി.

ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് ആണ് ഇത്തവണ ആരോപ ണമുന്നയിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് മന്ത്രി അതിഷി മര്‍ലേന ഇതേ ആരോപണം ഉന്നയി ച്ചിരുന്നു. ഗുരുതരമായി പ്രമേഹം ബാധിച്ച കെജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കുന്നി ല്ലെന്നും കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്നുമായിരുന്നു അതിഷി മര്‍ലേനയുടെ ആരോപണം. ഇതുതന്നെയാണിപ്പോള്‍ സൗരഭ് ഭരദ്വാജും ആവര്‍ത്തിക്കുന്നത്.

കെജ്രിവാളിന് ഇന്‍സുലിന്റെ ആവശ്യമില്ല എന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു. ഇങ്ങനെ ചികിത്സ നിഷേധിച്ച് കെജ്രിവാളിനെ ഇല്ലാതാക്കാനാണ് ശ്രമം. ഇന്നലെ വരെ എല്ലാ സൗകര്യങ്ങളും ജയിലിലുണ്ടെന്ന് പറഞ്ഞ അധികൃതര്‍ ഇന്നലെ പ്രമേഹരോഗ വിദഗ്ധന്റെ സഹായം തേടി എയിംസ് ആശുപത്രിയിലേക്ക് കത്തയച്ചിട്ടുണ്ടെന്നും സൗരഭ് ഭരദ്വാജ് പറയുന്നു.

 

Latest