Connect with us

National

ബിജെപിക്കെതിരായ എഎപിയുടെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നും ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മ വോട്ടിന് പണം നല്‍കി എന്നുമാണ് എഎപിയുടെ ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി| ബിജെപിക്കെതിരായ എഎപിയുടെ പരാതികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നും ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മ വോട്ടിന് പണം നല്‍കി എന്നുമാണ് എഎപിയുടെ ആരോപണം.

ഈ വിഷയം ചൂണ്ടിക്കാട്ടി എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തി നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ മറികടക്കാന്‍ വന്‍ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലാഡ്‌ലി ബെഹ്ന പോലുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.