National
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എഎപി ; ബിജെപിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് അതിഷി
കമ്മീഷന്‍ ബിജെപിയുടെ ആയുധമായി മാറി
ന്യൂഡല്‍ഹി | ബിജെപിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി. അപകീര്‍ത്തി പ്രചരണത്തിനെതിരെ പരാതി നല്‍കിയിട്ട് രണ്ട് ദിവസമായി. ബിജെപിക്കെതിരായ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങുന്നില്ലെന്നും കമ്മീഷന്‍ ബിജെപിയുടെ ആയുധമായി മാറിയെന്നും അതിഷി വിമര്‍ശിച്ചു.
കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അതിഷി വ്യക്തമാക്കി. എഎപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബോര്‍ഡുകള്‍ക്കെതിരെയാണ് പരാതി.
മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെതിരെ എഎപി യുടെ നേതൃത്വത്തിലുള്ള ബഹുജന ഉപവാസം പുരോഗമിക്കുകയാണ്. ഡല്‍ഹിയിലെ ഉപവാസത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. സഞ്ജയ് സിംഗും അതിഷിയും ഉള്‍പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് ഉപവാസമിരിക്കുന്നത്.
---- facebook comment plugin here -----