Connect with us

punjab election 2022

പഞ്ചാബില്‍ ബി ജെ പി- കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ആരോപണവുമായി എ എ പി

കഴിഞ്ഞ ദിവസം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എ എ പി ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു

Published

|

Last Updated

ജലന്ധര്‍ | പഞ്ചാബില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ കൂട്ടുകെട്ടെന്ന് ആരോപിച്ച് എ എ പി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട എ എ പി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ എ എ പി ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു.

മേയര്‍ തിരഞ്ഞെടുപ്പില്‍ അധാര്‍മികമായ രീതികളില്‍ രണ്ട് പാര്‍ട്ടികളും പ്രവര്‍ത്തിച്ചു. മേയറെ തിരഞ്ഞെടുക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ. കോണ്‍ഗ്രസ് തങ്ങളുടെ കൗണ്‍സിലറെ ബി ജെ പിക്ക് നല്‍കി. തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തി. അങ്ങനെ ബി ജെ പി വിജയിച്ചവെന്നും അടുത്തമാസം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലും സമാന രീതിയില്‍ കൂട്ടുകെട്ടുണ്ടെന്നും രാഘവ് ചദ്ദ ആരോപിച്ചു.

---- facebook comment plugin here -----

Latest