National
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതി ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതായി എഎപി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കാനുള്ള ബി.ജെ.പി പദ്ധതിയുടെ ഭാഗമാണ് നീക്കമെന്ന് എഎപി
ന്യൂഡൽഹി | ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതി ബലംപ്രയോഗിച്ചതായി ഒഴിപ്പിച്ചതായി ആരോപിച്ച് എഎപി. സിവിൽ ലൈനിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പർ വസതിയിൽ നിന്ന് ലഗേജുകളും സാധനങ്ങളും പുറത്തേക്ക് നീക്കിയതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയുടെ ഉത്തരവ് പ്രകാരമാണ് നടപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കാനുള്ള ബി.ജെ.പി പദ്ധതിയുടെ ഭാഗമാണ് നീക്കമെന്ന് എഎപി കുറ്റപ്പെടുത്തി.
വസതിയിൽ നിന്ന് സാധനങ്ങൾ പെട്ടികളിലാക്കി റിക്ഷയിൽ പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൻ്റെ (PWD) ഒരു സംഘം അവിടെ എത്തുന്നതും കാണാം. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കാനാണ് ലഫ്റ്റനന്റ് ഗവർണറുടെ നീക്കമെന്ന് എഎപി വൃത്തങ്ങൾ പറഞ്ഞു.
അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയായ സമയത്ത് ഔദ്യോഗികമ വസതിയായി ഉപേയാഗിച്ചിരുന്ന വീടാണിത്. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അദ്ദേഹം വസതി ഒഴിഞ്ഞു. തുടർന്ന് ഈ അതിഷി ഈ വീട്ടിലേക്ക് താമസം മാറ്റുന്നതിനായി തന്റെ സാധനങ്ങൾ ഈ വസിതിയിലേക്ക് എത്തിച്ചിരുന്നു. ഇതാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ എത്തി നീക്കിയത്.
അതേസമയം, കെജരിവാൾ ഒഴിഞ്ഞതിന് ശേഷം വസതി പിഡബ്ല്യൂഡിക്ക് കൈമാറിയില്ലെന്നും പിഡബ്ല്യൂഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വസതി അനുവദിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.