National
പഞ്ചാബില്‍ നിന്നുള്ള എഎപി എംപി സുശീല്‍ കുമാര്‍ റിങ്കു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹം

ന്യൂഡല്‍ഹി | പഞ്ചാബില്‍ നിന്നുള്ള എഎപി എംപി സുശീല്‍ കുമാര്‍ റിങ്കു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. പഞ്ചാബിലെ ജലന്ദറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് സുശീല്‍ കുമാര്‍ റിങ്കു ലോക്‌സഭ എം പി ആയത്.
മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന സുശീല്‍ കുമാര്‍ റിങ്കു 2023 ഏപ്രില്‍ 27 നാണ് എഎപി യില്‍ ചേര്‍ന്നത്. പിന്നാലെ ജലന്ദറില്‍ നിന്നുള്ള എഎപി സ്ഥാനാര്‍ഥിയായി. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
---- facebook comment plugin here -----