Connect with us

National

ഡല്‍ഹിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി എ എ പി; 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും

2024 - 2025 വര്‍ഷത്തെ ബജറ്റിലാണ് പ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയിലൂടെ പ്രതിമാസം 1000 രൂപ നല്‍കും.

2024 – 2025 വര്‍ഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. ധനകാര്യ മന്ത്രി അതിഷിയാണ തന്റെ കന്നി ബജറ്റ് പ്രസംഗത്തിനിടെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. 76,000 കോടി രൂപയുടെ ബജറ്റ് ആണ് ധനമന്ത്രി അതിഷി ഇന്ന് ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ വലിയ ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

Latest