Connect with us

National

ഇ ഡി ക്കെതിരെ ഗുരുതര ആരോപണവുമായി എഎപി ; കെജ് രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് അതിഷി

ഇഡി യെ ഉപയോഗിച്ച് കെജ് രിവാളിന്റെ ആരോഗ്യം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതായി അതിഷി. മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കാന്‍ കെജ് രിവാള്‍ ശ്രമിക്കുന്നുവെന്ന് ഇ ഡി കോടതിയില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അതിഷി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാനാണ് കെജ് രിവാള്‍ ശ്രമിക്കുന്നതെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. ഇഡി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും അതിഷി വ്യക്തമാക്കി. ഇഡി യെ ഉപയോഗിച്ച് കെജ് രിവാളിന്റെ ആരോഗ്യം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഗുരുതരമായ പ്രമേഹ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്‍സുലിന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇന്‍സുലിന്‍ നല്‍കുന്നില്ല. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണവും അനുവദിക്കുന്നില്ലെന്നും അതിഷി പറയുന്നു.