Kerala
വെള്ളക്കെട്ടില്‍ വയോധിക വീട്ടില്‍ ഒറ്റപ്പെട്ടു; അഗ്നിരക്ഷാ സേന രക്ഷിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയില്‍ വീട്ടില്‍ കഴുത്തൊപ്പം വെള്ളത്തില്‍ അകപ്പെട്ടു പോയ കട്ടത്തറ ഹൗസ്, തീപ്പിനി പൊന്നമ്മ ഡാനിയേല്‍ എന്നയാളെയാണ് രക്ഷപ്പെടുത്തിയത്.
തിരുവല്ല | വെള്ളക്കെട്ടില്‍ വീട്ടില്‍ ഒറ്റപ്പെട്ടു പോയ വയോധികയെ അഗ്നിരക്ഷാ സേന രക്ഷിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയില്‍ വീട്ടില്‍ കഴുത്തൊപ്പം വെള്ളത്തില്‍ അകപ്പെട്ടു പോയ കട്ടത്തറ ഹൗസ്, തീപ്പിനി പൊന്നമ്മ ഡാനിയേല്‍ എന്നയാളെയാണ് രക്ഷപ്പെടുത്തിയത്.
വൈകിട്ട് 4.50നാണ് അഗ്നിരക്ഷാ സേനാ നിലയത്തില്‍ വിവരം ലഭിച്ചത്. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ആര്‍ ശശികുമാര്‍, ഉദ്യോഗസ്ഥരായ സണ്ണി, അശോക്,
ജി കെ ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
---- facebook comment plugin here -----