Connect with us

Kerala

അബ്ദു നാസര്‍ മഅ്ദനി ആശുപത്രിയില്‍

ഇന്നലെ ഉച്ചക്ക് 12 ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഓക്സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കൊച്ചി  | ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഓക്സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിനും വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.

 

Latest