Kerala
തട്ടിക്കൊണ്ടുപോയ ശാഫിയെ കണ്ടെത്തി
ശാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന്

താമരശ്ശേരി | വീട്ടിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി ശാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാത്രിയോടെ താമരശ്ശേരിയിലെത്തിക്കും. കർണാടകയിലെ കാസർകോടിനോട് ചേർന്നുള്ള അതിർത്തി പ്രദേശത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.
അക്രമി സംഘം സംഭവത്തിൻ്റെ മുമ്പ് പ്രദേശത്ത് ചുറ്റിത്തിരിഞ്ഞതായി പോലീസിന് വ്യക്തമായിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് വഴിവെച്ചത്. ഈ മാസം ഏഴിന് പരപ്പൻ പൊയിലിലെ വീട്ടിൽ നിന്നാണ് ശാഫിയെയും ഭാര്യയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ, ഭാര്യയെ സമീപത്ത് തന്നെ കാറിൽ നിന്ന് ഇറക്കിവിട്ടു.
ഇതിനു പിന്നാലെ രണ്ട് തവണ ശാഫിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കർണാടകയിൽ നിന്ന് ശാഫിയെ കേരള പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്.