Connect with us

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്.
മൂവരെയും ഇന്ന് തന്നെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ വഴി എന്ന നിലയിലാണു കുടുംബം തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് വ്യക്തമാകുന്നത്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ ആയിരുന്നു എന്നാണു പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നു തവണ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest