Connect with us

Kozhikode

തട്ടികൊണ്ടു പോകൽ; വീഡിയോയിലുള്ളത് കെട്ടുകഥയെന്ന് ശാഫിയുടെ പിതാവും സഹോദരനും

പോലീസ് അന്വേഷണം ശരിയായ ദിശയിലെന്നും ബന്ധുക്കൾ

Published

|

Last Updated

താമരശ്ശേരി | പരപ്പൻ പൊയിലിൽ നിന്നും അജ്ഞാത സംഘം  തട്ടിക്കൊണ്ടുപോയ മുഹമ്മദ് ശാഫിയുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കെട്ടുകഥയെന്ന് സഹോദരൻ നൗഫലും പിതാവ് അഹമ്മദ് കുട്ടിയും. ഇവ തോക്കിൻ മുനയിൽ നിർത്തി പറയിപ്പിച്ചതാണെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ശാഫിയുമായി യാതൊരു പ്രശ്നങ്ങളുമില്ലന്നും സംഭവ ദിവസം മുതൽ പ്രതികളെ കണ്ടെത്തുന്നതിനായി ശ്രമിക്കുകയാണ് തങ്ങളെന്നും ഇവർ പറഞ്ഞു.

തൻ്റെ കുടുംബം ഒന്നടങ്കം ശാഫിയുടെ വീട്ടിലാണ്. ഞാൻ എങ്ങാട്ടും പോയിട്ടില്ല. കൂടാതെ, വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ശാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സഊദി അറേബ്യയിൽ പോയിട്ടില്ല. ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവുമെന്നും നൗഫൽ പറഞ്ഞു.

ശാഫിയെ പോലെ നൗഫലിനും മൂന്ന് പെൺമക്കൾ ആണെന്നും സ്വത്ത് കൈക്കലാക്കാൻ നൗഫലാണ് തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്ന പ്രചരണം കുടുംബ കലഹം ഉണ്ടാക്കാൻ പറയിപ്പിച്ചതാണെന്നും ഇവർ കൂട്ടിച്ചേർത്തു.

അതോടൊപ്പം, സ്വർണത്തിൻ്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ അന്വേഷണം വഴി തെറ്റിക്കാൻ വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിതാവ് അഹമ്മദ് കുട്ടി പറഞ്ഞു.

യഥാർഥ പ്രതികളിലേക്ക് പോലീസ് എത്തി ചേർന്നതായും അന്വേഷണം ശരിയായ ദിശയിലാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികൾ പിടിയിലാവുമെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചെതെന്നും നൗഫൽ പറഞ്ഞു.

Latest