Connect with us

OBITUARY

അബ്ദുൽ ഫഹീം ദുബൈയിൽ നിര്യാതനായി 

രണ്ട് ദിവസത്തിനുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.

Published

|

Last Updated

ദുബൈ | ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്  സിതാരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ വി അബ്ദുൽ ഫഹീം (48) ഹൃദയാഘാതത്തെത്തുടർന്ന് ദുബൈയിൽ മരിച്ചു. ദുബൈയിൽ  അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

നേരത്തേ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു. 10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.

പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഓ വി സാബിറ, മക്കൾ: ഗസൽ, ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ.

---- facebook comment plugin here -----

Latest