Connect with us

blasphemy

ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ വിശ്വാസി ഹൃദയങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്ന് അബ്ദുൽ ഹക്കീം അസ്ഹരി

രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നു

Published

|

Last Updated

ബി ജെ പി വക്താക്കളുടെ പ്രവാചക നിന്ദ പരാമർശം അപലപനീയമാണെന്നും വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്നും എസ് വൈ എസ് ജന.സെക്രട്ടറി ഡോ.അബ്ദുൽ ഹക്കീം അസ്ഹരി. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ നമ്മുടെ പാരമ്പര്യങ്ങൾക്ക് ചേരുന്നതല്ല ഇത്തരം സമീപനങ്ങൾ. ഇതിനെതിരെ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ശിക്ഷ നടപടി പരിഗണനീയമാണ്. രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ബി ജെ പി വാക്താക്കളുടെ പ്രവാചക നിന്ദ പരാമർശം അപലപനീയമാണ്. വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തിൽ മുറിവേൽപ്പിക്കുന്നു. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ നമ്മുടെ പാരമ്പര്യങ്ങൾക്ക് ചേരുന്നതല്ല ഇത്തരം സമീപനങ്ങൾ. ഇതിനെതിരെ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ശിക്ഷ നടപടി പരിഗണനീയമാണ്. രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നു.

ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. നാളത്തെ ഇന്ത്യയെ നയിക്കുന്നതും ഈ മൂല്യങ്ങളായിരിക്കണം.

 

---- facebook comment plugin here -----

Latest