Connect with us

Madani discharged from hospital

അബ്ദുല്‍ നാസിര്‍ മഅ്ദനി ആശുപത്രിവിട്ടു

പൂര്‍ണ വിശ്രമവും ഫിസിയോതെറാപ്പിയും തുടരാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം

Published

|

Last Updated

ബെംഗളൂരു |  ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനി ആശുപത്രിവിട്ടു. ചില ചികിത്സാ രീതികളും പൂര്‍ണ വിശമവും നിര്‍ദേശിച്ചാണ് അദ്ദേഹത്തെ ഡോക്ടര്‍മാര്‍ നല്‍കിയതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ മഅ്ദനി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്‌ളാറ്റില്‍ റമസാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ഥിച്ച് കൊണ്ടിരിക്കവെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എം ആര്‍ ഐ പരിശാധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരിന്നു.

ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശനമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്ന് ബന്ധുകള്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest