abdul nasar maudani
ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടിയുള്ള അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹരജി ഇന്ന് പരിഗണിക്കും
ആയുര്‍വേദ ചികിത്സ അനിവാര്യമായതിനാല്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
ഡല്‍ഹി | ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടി പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും.
ആയുര്‍വേദ ചികിത്സ അനിവാര്യമായതിനാല്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആരോഗ്യനില വഷളായ പിതാവിനെ കാണണമെന്നും ഹരജിയില്‍ പറയുന്നു.
കേസ് സുപ്രധാന ഘട്ടത്തിലായതിനാല്‍ ഇനി കര്‍ണാടകയില്‍ തടവില്‍ കഴിയേണ്ട കാര്യമില്ലെന്നാണു മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ .ഹാരിസ് ബീരാന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയത്. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്. കര്‍ണാടക സര്‍ക്കാര്‍ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു.
---- facebook comment plugin here -----