Kerala
അബ്ദുള്‍ റഹീമിന്റെ മോചനം; ഹരജി പരിഗണനക്കെടുക്കുന്നത് വീണ്ടും മാറ്റിവെച്ചു
കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചത്
റിയാദ് | സഊദി അറേബ്യയില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചത്. ഇതോടെ റഹീമിന്റെ മോചനം വീണ്ടും വൈകുമെന്ന സ്ഥിതിയാണ്. ഇന്ന് ഹരജി പരിഗണിക്കുമെന്നും മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് നടന്ന അടുത്ത സിറ്റിങിലും വിധി പറഞ്ഞില്ല. സഊദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 18 വര്‍ഷമായി ജയിലിലാണ് റഹീം