Connect with us

Kerala

സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് ലഭിച്ചതില്‍ സന്തോഷമെന്ന് അബ്ദുള്ള അബൂബക്കറിന്റെ കുടുംബം

മകന്‍ ഒരുകാലത്ത് ഒളിമ്പിക്സ് മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ.

Published

|

Last Updated

കോഴിക്കോട് | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് ലഭിച്ചതില്‍ സന്തോഷമെന്ന് വെള്ളി മെഡല്‍ ജൈതാവ് അബ്ദുള്ള അബൂബക്കറിന്റെ കുടുംബം. സ്വര്‍ണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, ഒപ്പം മത്സരിച്ച മലയാളി താരത്തിനുതന്നെ സ്വര്‍ണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.

മെഡല്‍ പ്രതീക്ഷ അബ്ദുള്ളയും പങ്കുവെച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. മകന്‍ ഒരുകാലത്ത് ഒളിമ്പിക്സ് മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്സില്‍ മെഡല്‍കിട്ടാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കുടുംബം പ്രതികരിച്ചു.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ 17.02 മീറ്റര്‍ ചാടി മലയാളിയായ അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടിയിരുന്നു.

Latest