Connect with us

Uae

അബ്ദുല്ല ബിന്‍ സായിദ് ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി

മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങള്‍, സുസ്ഥിരമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍, ഗസ്സ മുനമ്പിലെ സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളോടുള്ള മാനുഷിക പ്രതികരണം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു.

Published

|

Last Updated

അബൂദബി | വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങള്‍, സുസ്ഥിരമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍, ഗസ്സ മുനമ്പിലെ സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളോടുള്ള മാനുഷിക പ്രതികരണം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു.

സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കേണ്ടതുണ്ടെന്നും ഈ വിഷയത്തില്‍ പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്നുള്ള ശ്രമങ്ങള്‍ക്ക് യു എ ഇയുടെ പിന്തുണ ശൈഖ് അബ്ദുല്ല ആവര്‍ത്തിച്ചു.

സുഡാനിലെ സംഭവവികാസങ്ങളെക്കുറിച്ചും അവയുടെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 

Latest