Connect with us

abhimanyu murder case

അഭിമന്യു വധകേസ്: നഷ്ടപ്പെട്ട രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ ഇന്ന് ഹാജരാക്കുമെന്നു പ്രോസിക്യൂഷന്‍

11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക

Published

|

Last Updated

കൊച്ചി | എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായെങ്കിലും എല്ലാ രേഖകളുടേയും ശരിപ്പകര്‍പ്പുകള്‍ ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍. 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക.

രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രേഖ കാണാതായ സംഭവത്തില്‍ ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

2018 ജൂണ്‍ ഒന്നിനാണ് മഹാരാജസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും സി പി എമ്മും അഭിമന്യുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.

 

Latest