Kerala
അമ്മയ്ക്ക് വേണ്ടി ചിലങ്കയണിഞ്ഞു , കലോത്സവ നഗരിയില്‍ നിന്നും എ ഗ്രേഡുമായി അഭിരാമിക്ക് മടക്കം
തിരുവനന്തപുരം ജില്ലയിലെ കരിപ്പൂര് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി ലാല്‍.
കൊല്ലം | സംസ്ഥാന കലോത്സവത്തില്‍ അഭിരാമി ഓരോ ചുവടും വെക്കുമ്പോള്‍ സദസ്സിലിരിക്കുന്ന അമ്മ ബിജിക്ക് നഷ്ട സ്വപ്‌നങ്ങള്‍ കൂടിയാണ് സഫലമാകുന്നത്. അഭിരാമിയുടെ അമ്മ ബിജി എട്ടാംതരം വരെ ഭരതനാട്യം പഠിച്ചിരുന്നു.എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം പഠനം തുടരാന്‍ കഴിഞ്ഞില്ല. കലയോടുള്ള അടങ്ങാത്ത അഭിനിവേഷം അടക്കിപ്പിടിച്ച് ബിജിക്ക് ചിലങ്ക അഴിക്കേണ്ടിവന്നു. തുടര്‍ന്ന് മകള്‍ അഭിരാമിയെ കുട്ടിക്കാലം മുതല്‍ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. അപ്പീലിലൂടെ സംസ്ഥാന കലോത്സവവേദിയില്‍ എത്തി മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും മത്സരിച്ച് എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിരാമി .അമ്മയുടെ വലിയൊരാഗ്രഹം സഫലീകരിച്ചാണ് അഭിരാമി കലോത്സവ നഗരിയില്‍ നിന്നും മടങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ കരിപ്പൂര് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി ലാല്‍.
അഭിരാമിയുടെ അമ്മ ബിജി എസ്.നായര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്.അച്ഛന്‍ വി.എസ്.ബൈജു പെയിന്റിങ് ജോലികള്‍ ചെയ്യുന്നു.