Connect with us

Ongoing News

അഭിഷേക് നായരും ടി ദിലീപും പുറത്തേക്ക്; സഹപരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ബി സി സി ഐ

സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായിയെയു ഒഴിവാക്കാനാണ് ബി സി സി ഐ തീരുമാനം.

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ). അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി ദിലീപ് എന്നിവരെ പിരിച്ചുവിടും. സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായിയെയു ഒഴിവാക്കാനാണ് ബി സി സി ഐ തീരുമാനം. എന്നാല്‍, ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഭിഷേക് നായര്‍ക്കും ദിലീപിനും സോഹം ദേശായിക്കും പകരം സഹപരിശീലക സംഘത്തില്‍ പുതിയ മുഖങ്ങള്‍ ഇടംപിടിക്കും.

ഹെഡ് കോച്ചായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റതിനു പിന്നാലെ ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നീക്കം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരക്കിടെ ഇന്ത്യന്‍ ടീമീന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ചോര്‍ന്നതിലും പരമ്പരയില്‍ വന്‍ തോല്‍വി വഴങ്ങിയതും പുറത്താക്കലിന് വഴിതെളിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് കടുത്ത പരിഷ്‌കരണ നടപടികളിലേക്ക് ബി സി സി ഐ കടന്നത്. നേരത്തെ, ന്യൂസിലന്‍ഡിനും ആസ്‌ത്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തോറ്റിരുന്നു.

 

Latest