Connect with us

Kerala

അബിഗേലിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും; ആരോഗ്യ മന്ത്രി

പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി.

Published

|

Last Updated

കൊല്ലം| കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തിയ വാര്‍ത്ത സന്തോഷം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേരളം കാത്തിരുന്ന വാര്‍ത്തയാണിതെന്നും പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പോലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേത്തു.

 

 

 

---- facebook comment plugin here -----

Latest