Kuwait
ജോലി സ്ഥലത്ത് വ്യാജ ഹാജർ രേഖപെടുത്തി ശമ്പളം കൈപറ്റിയ നൂറോളം ജീവനക്കാർ ശമ്പളം തിരികെ നൽകി
ഒരേ സർക്കാർ കാര്യാലയത്തിലെ നൂറിൽ അധികം ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരാൾ ആയിരുന്നു ഇത്തരത്തിൽ ഹാജർ രേഖപ്പെടുത്തിയത്.
കുവൈത്ത് സിറ്റി|കുവൈത്തിൽ ജോലി സ്ഥലത്ത് വ്യാജമായി ഹാജർ രേഖപ്പെടുത്തിയതിനെ തുടർന്ന് പിടിയിലായ നൂറിലേറെ ജീവനക്കാർ ഈ കാലയളവിൽ കൈപാറ്റിയ മുഴുവൻ ശമ്പളവും സർക്കാരിനു തിരികെ നൽകിയതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് നിർമ്മിത വിരലടയാളം ഉപയോഗിച്ചു കൊണ്ടായിരുന്നു മെഷിനിൽ ഇവർ ഹാജർ രേഖപ്പെടുത്തിയിരുന്നത്.
ഒരേ സർക്കാർ കാര്യാലയത്തിലെ നൂറിൽ അധികം ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരാൾ ആയിരുന്നു ഇത്തരത്തിൽ ഹാജർ രേഖപ്പെടുത്തിയത്. കേസിൽ കൃത്രിമം നടത്തിയ ഉദ്യോഗസ്ഥനെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുള്ളവരെ പ്രതി പട്ടികയിൽ ചേർക്കുന്നതിനു മുമ്പ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടയിലണു ഇവർ കുറ്റം സമ്മതിക്കുകയും ഇത് വരെ കൈപറ്റിയ ശമ്പളം ട്രഷറിയിൽ തിരികെ അടക്കാൻ സന്നദ്ധരാവുകയുംചെയ്തത്. ഇതേ തുടർന്ന് ഇവരുടെ പിഴ ലഘൂകരിക്കുവാൻ സർക്കാർ തീരുമാനിച്ചു.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്