Connect with us

Uae

ഷാര്‍ജ പുസ്തകമേളക്ക് മൊറോക്കോയില്‍ നിന്ന് 100 ഓളം ബുദ്ധിജീവികള്‍

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ആറ് മുതല്‍ 17 വരെയാണ് പുസ്തകമേള.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അതിഥി രാജ്യമായ മൊറോക്കോയില്‍ നിന്ന് 100 ഓളം എഴുത്തുകാരും ബുദ്ധിജീവികളും എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. മൊറോക്കന്‍ പവലിയന്‍ 189 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്.

40 മൊറോക്കന്‍ പങ്കാളികളുടെ നേതൃത്വത്തില്‍ 17 സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകും. 30 അതിഥികള്‍ പങ്കെടുക്കുന്ന 36 കലാപരിപാടികള്‍ വേറെയും നടക്കും. കുട്ടികളുടെ പരിപാടിയുടെ ഭാഗമായി 44 പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. എട്ട് ചര്‍ച്ചകളും മൂന്ന് കാവ്യസായാഹ്നങ്ങളും അവതരിപ്പിക്കും.

43-ാമത് ഷാര്‍ജ പുസ്തകമേളയുടെ അതിഥിയായ മൊറോക്കോ, ദീര്‍ഘകാല സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങളുടെ ആഘോഷത്തില്‍ 107 പരിപാടികളുടെ വൈവിധ്യത കൊണ്ടുവരുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ആറ് മുതല്‍ 17 വരെയാണ് പുസ്തകമേള.