Connect with us

Kerala

തിരുവനന്തപുരത്ത് വാടക വീട്ടില്‍നിന്നും 20 കിലോയോളം കഞ്ചാവ് പിടികൂടി; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു, ഭാര്യ കസ്റ്റഡിയില്‍

ആര്യനാട് പറണ്ടോട് സ്വദേശികളായ ദമ്പതികളാണ് വീട്ടില്‍ താമസിച്ചത്.

Published

|

Last Updated

തിരുവനന്തപുരം  | നെടുമങ്ങാട് വാടക വീട്ടില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ ് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. മഞ്ച- ചാമ്പ പുര എന്ന സ്ഥലത്ത് വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന 20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ ദമ്പതികളാണ് വീട്ടില്‍ താമസിച്ചത്. നെടുമങ്ങാട് എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് ദമ്പതികളില്‍ ഭര്‍ത്താവ് മനോജ് (23) ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയെ (24) എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

 

Latest