Kuwait
കുവൈത്തില്‍ കഴിഞ്ഞമാസം അവസാനിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം ആളുകള്‍
അതേസമയം പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം അധികൃതര്‍ ആരംഭിച്ച സുരക്ഷാ പരിശോധന സജീവമായി തുടരുകയാണ്.
കുവൈത്ത് സിറ്റി | രാജ്യത്ത് അനധികൃതമായിതങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ രേഖകള്‍ നിയമ വിധേയമാകുന്നതിനോ കുവൈത്ത് ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പേരെന്ന് റിപ്പോര്‍ട്ട്.
അതേസമയം പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം അധികൃതര്‍ ആരംഭിച്ച സുരക്ഷാ പരിശോധന സജീവമായി തുടരുകയാണ്. അനധികൃതമായി ഒരാളെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രി യുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് വ്യക്തമാക്കി
അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചില്‍ രാജ്യത്ത് ഉടനീളം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെയും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതിലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.