Uae
കൊച്ചി ബിനാലെയില്‍ പങ്കെടുക്കാന്‍ അബൂദബി ആര്‍ട്ട്
അബൂദബി മുതല്‍ സോഫ്റ്റ് പവര്‍ പാലങ്ങള്‍ പണിയുകയെന്ന ആശയത്തിലാണ് എമേര്‍ജിംഗ് ആര്‍ട്ടിസ്റ്റ് ഹൊറൈസണ്‍സ് പ്രോഗ്രാം കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്നത്.
അബൂദബി | സാംസ്‌കാരിക, ടൂറിസം വകുപ്പുമായി അഫിലിയേറ്റ് ചെയ്ത ‘അബൂദബി ആര്‍ട്ട്’ ജൂലൈ 12 മുതല്‍ ആഗസ്റ്റ് 15 വരെ കൊച്ചിയില്‍ നടക്കുന്ന എക്‌സിബിഷനില്‍ പങ്കെടുക്കും. അബൂദബി മുതല്‍ സോഫ്റ്റ് പവര്‍ പാലങ്ങള്‍ പണിയുകയെന്ന ആശയത്തിലാണ് എമേര്‍ജിംഗ് ആര്‍ട്ടിസ്റ്റ് ഹൊറൈസണ്‍സ് പ്രോഗ്രാം കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മിക്കാന്‍ നിരവധി കലാ-സാംസ്‌കാരിക പരിപാടികളിലൂടെ യു എ ഇ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ നഗരമായ വെനീസില്‍ കഴിഞ്ഞ മാസം സമാപിച്ച പരിപാടിയിലും അബൂദബി ആര്‍ട്ട് പങ്കെടുത്തിരുന്നു.
ഡോ. ശഫീന യൂസുഫ് അലിയുടെ നേതൃത്വത്തിലുള്ള ‘റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ്’ മേല്‍നോട്ടം വഹിക്കും. മഹാ ജറല്ല, സമോ ശലാബി, ലത്തീഫ സഈദ്, ഹാശില്‍ അല്‍ ലംകി തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികള്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും.