Connect with us

Uae

അബൂദബി; വീടുകളിൽ അഗ്‌നി സുരക്ഷ പ്രതിരോധം വേണമെന്ന് സിവിൽ ഡിഫൻസ്

അബൂദബി സിവിൽ ഡിഫൻസ് സുരക്ഷാ നുറുങ്ങുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു

Published

|

Last Updated

അബൂദബി | രാജ്യത്ത് ചില ദിവസങ്ങളിൽ താപനില 50 ഡിഗ്രി കടക്കുന്നതോടെ വീടുകൾ തീപ്പിടിത്തത്തിൽ നിന്ന് സുരക്ഷിതമാകാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അബൂദബി സിവിൽ ഡിഫൻസ് നിർദേശിച്ചു. ഇതിനായുള്ള ബോധവത്കരണം ശക്തമാക്കുകയാണ് അധികാരികൾ.

ഉയർന്ന താപനില തീപ്പിടിത്തത്തിന് കാരണമായേക്കാമെന്നതിനാൽ യു എ ഇ നിവാസികൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് അവർ അഭ്യർഥിച്ചു. ഇതിന്റെ ഭാഗമായി അബൂദബി സിവിൽ ഡിഫൻസ് സുരക്ഷാ നുറുങ്ങുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.വാതിലുകളും ജനലുകളും ഉൾപ്പെടുന്ന വീടിന്റെ ഒരു മാപ്പ് വരക്കുകയും എല്ലാ എക്‌സിറ്റുകളും തടസ്സമില്ലാത്തതെന്ന് ഉറപ്പാക്കുകയും ചെയ്യുക, വീട്ടിലെ എല്ലാ മുറികളിലേക്കും രക്ഷപ്പെടാനുള്ള വഴികൾ തിരിച്ചറിയുക, വാതിലുകളിലേക്കും ജനലുകളിലേക്കുമുള്ള നിങ്ങളുടെ വഴിയിൽ വസ്തുക്കളോ ഫർണിച്ചറുകളോ തടയുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിലെ എല്ലാവരുമായും നിങ്ങളുടെ എമർജൻസി എക്‌സിറ്റ് പ്ലാൻ അവലോകനം ചെയ്യുക, പ്രായമായവർ, കുട്ടികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിങ്ങനെ ആവശ്യമുള്ളവരെ സഹായിക്കുന്നതിനുള്ള രീതികൾ ആസൂത്രണം ചെയ്യുക, പുക അലാറങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധിക്കുക തുടങ്ങിയവ ഈ നിർദേശങ്ങളിൽപെടുന്നു.

Latest