Uae
അബൂദബി; കോടതി ഫീസുകളും ചെലവുകളും തവണകളായി അടക്കാം
ഈ സൗകര്യമൊരുക്കുന്ന മേഖലയിലെ ആദ്യ കോടതിയായി അബൂദബി കോടതികൾ മാറി.

അബൂദബി| എമിറേറ്റിലെ വ്യവഹാര ഫീസ്, നോട്ടറി സേവനങ്ങൾ, നിയമപരമായ ചെലവുകൾ എന്നിവ ഗഡുക്കളായി അടക്കാനുള്ള സൗകര്യം അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്(എ ഡി ജെ ഡി) അവതരിപ്പിച്ചു. ബേങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വഴക്കമുള്ള ധനകാര്യ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഈ സൗകര്യമൊരുക്കുന്ന മേഖലയിലെ ആദ്യ കോടതിയായി അബൂദബി കോടതികൾ മാറി.
കോടതി ഫീസ്, നിയമ ചെലവുകൾ, നോട്ടറി സേവനങ്ങൾ, കൺസൾട്ടേഷനുകൾ, എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവ പ്രതിമാസ തവണകളായി അടക്കാം.
നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെ വ്യവഹാരികളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുകയും നീതി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയുമാണ് പുതിയ സേവനം പ്രതിഫലിപ്പിക്കുന്നതെന്ന് എ ഡി ജെ ഡി അണ്ടർസെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്്രി പറഞ്ഞു.
ബേങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് വഴക്കമുള്ള പേയ്മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ വ്യക്തികൾക്കും ബിസിനസുകൾക്കും പണത്തിന്റെ ലഭ്യത സംരക്ഷിക്കാൻ ഈ സേവനം സഹായിക്കുന്നു. എ ഡി ജെ ഡിയുമായി പങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈ സേവനങ്ങളുടെ മുഴുവൻ ചെലവും വഹിക്കും. വ്യക്തികൾക്ക് 12 മാസം വരെയുള്ള കാലയളവിൽ തുക തിരിച്ചടക്കാൻ സാധിക്കും. ബേങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ഉള്ള കരാറിന്റെ നിബന്ധനകൾ അനുസരിച്ച്, പേയ്മെന്റുകൾ പലിശ രഹിതമോ മറ്റോ ആകാം.
---- facebook comment plugin here -----