Connect with us

Uae

അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് ലൈസന്‍സിംഗ് ഫീസ് 50 ശതമാനം കുറച്ചു

നോണ്‍-ഫിനാന്‍ഷ്യല്‍ കമ്പനി പ്രാരംഭ രജിസ്ട്രേഷന്‍ ഫീസ് 10,000ല്‍ നിന്ന് 5,500 ഡോളറായി ആയി കുറക്കുന്നു.

Published

|

Last Updated

അബൂദബി| അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എ ഡി ജി എം) വാണിജ്യ ലൈസന്‍സുകള്‍ നേടുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് പുതുക്കി. എ ഡി ജിഎമ്മിന്റെ അധികാരപരിധിയിലുള്ള നോണ്‍-ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും റീട്ടെയില്‍ കമ്പനികള്‍ക്കും ജനുവരി ഒന്ന് മുതല്‍ 50 ശതമാനത്തിലധികം ഫീസ് ഇളവ് ഉണ്ടാകും.

നോണ്‍-ഫിനാന്‍ഷ്യല്‍ കമ്പനി പ്രാരംഭ രജിസ്ട്രേഷന്‍ ഫീസ് 10,000ല്‍ നിന്ന് 5,500 ഡോളറായി ആയി കുറക്കുന്നു. വാര്‍ഷിക ലൈസന്‍സ് പുതുക്കല്‍ ഫീസ് 8,000ല്‍ നിന്ന് 5,000 ഡോളറായി കുറച്ചു.
റീട്ടെയില്‍ കമ്പനികള്‍ പ്രാരംഭ രജിസ്ട്രേഷന്‍ ഫീസ് 6,000 ല്‍ നിന്ന് 2,500 ഡോളറായി കുറച്ചു.
വാര്‍ഷിക ലൈസന്‍സ് പുതുക്കല്‍ ഫീസ് 4,000 ല്‍ നിന്ന് 2,000 ഡോളറായി കുറച്ചു. അല്‍ റീം ഐലന്‍ഡ് ട്രാന്‍സിഷന്‍ പിരീഡിന്റെ അവസാനത്തിന് അനുസൃതമായാണ് ഫീസ് പരിഷ്‌കരണങ്ങള്‍. അല്‍ മരിയ, റീം ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് അധികാരപരിധിയിലും ബാധകമാണ്.

ഗ്ലോബല്‍ മാര്‍ക്കറ്റിലെ വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറപ്പാക്കാനാണ് പുതിയ ഘടന. പുതിയ രജിസ്ട്രേഷന്‍ സമയത്തും പുതിയ ഫീസ് ഷെഡ്യൂളില്‍ വാര്‍ഷിക പുതുക്കല്‍ സമയത്തും എല്ലാ കമ്പനി വിഭാഗങ്ങള്‍ക്കും ഇത് ബാധകമാവും.

 

 

Latest