Connect with us

Uae

അബൂദബി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കി

750 ബില്യൻ ദിർഹത്തിന്റെ വിശാലമായ ദർശനത്തിന്റെ ഭാഗമാണ് ഈ നേട്ടങ്ങൾ.

Published

|

Last Updated

അബൂദബി | അബൂദബി മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ കീഴിൽ കഴിഞ്ഞ വർഷം 40 ബില്യൻ ദിർഹത്തിലധികം മൂല്യമുള്ള പ്രധാന വികസന പദ്ധതികൾ പൂർത്തിയാക്കി.

750 ബില്യൻ ദിർഹത്തിന്റെ വിശാലമായ ദർശനത്തിന്റെ ഭാഗമാണ് ഈ നേട്ടങ്ങൾ. പ്രധാന പദ്ധതികളിൽ 34 ബില്യൻ ദിർഹത്തിന്റെ റോഡ്, മൊബിലിറ്റി മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുന്നു. 31.5 കോടി ദിർഹത്തിന്റെ പാലം പദ്ധതിയും 780-ലധികം മരങ്ങളുള്ള ലാൻഡ്‌സ്‌കേപ്പിംഗ്, 247 കിലോമീറ്റർ പുതിയ സൈക്ലിംഗ് പാത തുടങ്ങിയവയും ഉൾപ്പെടുന്നുവെന്ന് ഡി എം ടി ചെയർമാൻ മുഹമ്മദ് അലി അൽ ശറാഫ പറഞ്ഞു.

ഈ വികസനങ്ങൾ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സ് പ്രകാരം മീന മേഖലയിലെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമായും നമ്പിയോയുടെ സുരക്ഷാ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായും അബൂദബിയെ ഉയർത്തുന്നതിന് സഹായകരമായി.ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ്ഡവലപ്‌മെന്റ്അംഗീകരിച്ച പ്രകാരം ആഗോളതലത്തിൽ ഏറ്റവും സ്മാർട്ട് പത്ത് നഗരങ്ങളിൽ ഒന്നാണ് അബൂദബി.